ഫാമിലി അപോസ്റ്റലേറ്റ്

പ്രീകാന കോഴ്‌സ്

വിവാഹ ഒരുക്ക കോഴ്സ് : ഡിജിറ്റല് മാധ്യമങ്ങളുടെ അതിപ്രസരം, ലൈംഗീകതയുടെ കമ്പോള വല്ക്കരണം സ്ത്രീകളുടെ ഉയര്ന്ന വിദ്യാഭ്യാസം, ജോലി, നഗരവല്ക്കരണം, മദ്യം, മയക്കുമരുന്നുകളുടെ ഉയര്ന്ന ഉപയോഗം, വ്യക്തികേന്ദ്രീകൃത സാമ്പത്തിക പുരോഗതി, മനുഷ്യജീവിതത്തിന്റെ ഭൗതീകവല്ക്കരണം എന്നിവ ഇന്ന് വിവാഹജീവിതത്തിന് വെല്ലുവിളികള് ഉയര്ത്തുന്നു. ഈ വെല്ലുവിളികളെ അതിജീവിച്ച് വിവാഹജീവിതം വിജയിപ്പിക്കാന് വ്യക്തമായ കാഴ്ചപാടുകളും കഴിവുകളും വികസിപ്പിക്കുന്ന ഒരുക്കം ആവശ്യമാണ്. ആയതിനാലാണ് സഭ വിവാഹഒരുക്ക കോഴ്സ് സംഘടിപ്പിക്കുന്നത്. നമ്മുടെ അതിരൂപതയില് എല്ലാ ആഴ്ചയും ബുധന് മുതല് വെള്ളിവരെയുള്ള ദിവസങ്ങളില് ഈ കോഴ്സ് ആമ്പലൂര് സ്പിരിച്ചല് ആനിമേഷന് സെന്ററില് നടത്തുന്നു. വിവാഹത്തിന് ഒരുക്കമായുള്ള മൂന്നു ദിവസത്തെ കോഴ്സ് വിവാഹപ്രായമായ ശേഷം എപ്പോഴെങ്കിലും ഒരു തവണ കൂടിയാല് മതി. പിന്നെ വിവാഹസമയത്ത് കൂടേണ്ടതില്ല.

a) വിവാഹ ഒരുക്ക ക്ലാസുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. 2016 മെയ് മുതല്‍ ഓണ്‍ലെന്‍ ബുക്കിങ്ങിനായി www.lifematrimonial.com എന്ന വെബ്സൈറ്റ് തുറന്ന് മെനുബാറില്‍നിന്നും course എന്ന tab തുറന്നാല്‍ കാണുന്ന വിവിധ ആഴ്ചകളിലെ course list ല്‍ നിന്നും ആവശ്യമുള്ള Course നു നേരെ കാണുന്ന booking tab click ചെയ്താല്‍ ഒരു form തുറന്നു കിട്ടും. എല്ലാ details ഉം പൂരിപ്പിച്ചു കഴിഞ്ഞാല്‍ course fee അടക്കുന്നതിനുള്ള gateway details വരും debit card ഉപയോഗിച്ചോ credit card ഉപയോഗിച്ചോ payment നടത്താവുന്നതാണ്.

മാരിജ് ബ്യൂറോ :
a) അനുഗ്രഹ ബ്യൂറോ: ഫാമിലി അപ്പൊസ്റ്റൊലേറ്റിന്‍റെ ആഭിമുഖ്യത്തില്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിക്കുകയും വിവാഹപ്രായമായവര്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്യൂറോയാണ് അനുഗ്രഹ മാരിജ് ബ്യൂറോ. തൃശ്ശൂരിനകത്തും പുറത്തുമുള്ള രൂപതകളിലെ കുട്ടികളുടെ ഫോട്ടോയും വിശദാംശങ്ങളും നേരിട്ട് ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ വന്ന് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
b) lifematrimonial.com: സീറോമലബാര്‍ സഭയിലെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാ രൂപതകളെയും ബന്ധിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്തുനിന്നു തയ്യാറാക്കിയ മാരിജ് ബ്യൂറോയാണ് lifematrimonial.com നമ്മുടെ അതിരൂപതയിലെ ഫാമിലി അപ്പൊസ്റ്റൊലേറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഈ ബ്യൂറോ 2013 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. 8281848383, 9605043327, 9947189752

ഏകസ്ഥരുടെ കൂട്ടായ്മ : തൃശ്ശൂര് അതിരൂപതയില് ഏകസ്ഥരായി കഴിയുന്നവര്ക്കായി തൃശ്ശൂര് ഫാമിലി അപ്പൊസ്റ്റൊലേറ്റിന്റെ നേതൃത്വത്തില് അര്ദ്ധദിന കൂട്ടായ്മ സംഘടിപ്പിക്കുന്നു. അര്ദ്ധദിന കൂട്ടായ്മയിലേക്ക് ഏകസ്ഥരായി കഴിയുന്ന എല്ലാ സഹോദരങ്ങളേയും ക്ഷണിക്കുന്നു. ഈ കൂട്ടായ്മ ഫാമിലി അപ്പൊസ്റ്റൊലേറ്റില് വച്ച് ആഗസ്റ്റ് 18 ശനിയാഴ്ച്ച രാവിലെ 9.30 മുതല് 1 മണി വരെ.

വൈവാഹിക തടസ്സം നേരിടുന്നവരുടെ പെണ്കുട്ടികളുടെ കൂട്ടായ്മ : വിവിധ കാരണങ്ങളാല്‍ വിവാഹം തടസ്സം നേരിടുന്ന 25 വയസ്സ് കഴിഞ്ഞ യുവതികളുടെ അർദ്ധദിന കൂട്ടായ്മ ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ സംഘടിപ്പിക്കുന്നു. ഈ അർദ്ധദിന കൂട്ടായ്മയിലേക്ക് വിവാഹതടസ്സം നേരിടുന്ന പെണ്‍കുട്ടികളെ ക്ഷണിക്കുന്നു. ജൂണ്‍ 16 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ നടത്തപ്പെടുന്നു.

ബധിരരും മൂകരുമായവര്‍ക്കുവേണ്ടിയുളള വിവാഹ ഒരുക്ക കോഴ്സ് : തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റിന്‍റെ നേതൃത്വത്തില്‍ ബധിരരും മൂകരുമായിട്ടുള്ളവര്‍ക്കുള്ള ഏകദിന വിവാഹ ഒരുക്ക കോഴ്സ് ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ വച്ച് ഏപ്രില്‍ 15-ാം തിയ്യതി നടക്കുന്നു. വിവാഹ പ്രായമായിട്ടുള്ള എല്ലാ ബധിരരും മൂകരുമായിട്ടുള്ളവരെ ക്ഷണിക്കുന്നു. വിവാഹ ഒരുക്ക കോഴ്സില്‍ സംബന്ധിക്കാന്‍ ആഗ്രഹഹിക്കുന്നവര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

നിങ്ങളുടെ വിവാഹയാത്ര മനോഹരമാക്കാന്‍ ഞങ്ങള്‍ നല്‍കുന്ന തുടര്‍ സേവനങ്ങള്‍

പോസ്റ്റ് കാന കോഴ്‌സ്

നവദമ്പതി സംഗമം : അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമായി തീരുന്ന ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് മധുവിധുകാലം. വിവാഹത്തിന്‍റെ അടിത്തറ പാകുന്ന കാലം. ഈ കാലഘട്ടം മനോഹരമാക്കാന്‍ നിങ്ങളെ നവദമ്പതി സംഗമത്തിലേക്ക് ക്ഷണിക്കുന്നു. 2017 ഡിസംബര്‍, 2018 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവാഹിതരായവരെ മാര്‍ച്ച് 4 നും, മാര്‍ച്ച്, ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ വിവാഹം കഴിഞ്ഞവരെ ആഗസ്റ്റ് 19 നും, ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളില്‍ വിവാഹം കഴിഞ്ഞവരെ ഡിസംബര്‍ 23 നും, തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ വച്ച് അഭിവന്ദ്യപിതാക്കډാരുടെ നേതൃത്വത്തില്‍ നടത്തുന്ന നവദമ്പതി സംഗമത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 1 മണി വരെയായിരിക്കും. വി.കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

ഗര്‍ഭിണികളുടെ സംഗമം : ശിശുവിന്‍റെ സ്വഭാവരൂപീകരണം ഗര്‍ഭാവസ്ഥയില്‍ ആരംഭിക്കുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്ന കാലമാണ് ഇത്. ഗര്‍ഭാവസ്ഥയില്‍ നന്നായി ഒരുങ്ങിയും പ്രാര്‍ത്ഥിച്ചും സ്വീകരിക്കുന്ന കുഞ്ഞുങ്ങള്‍ വൈകാരികത പക്വതയുള്ളവരായിതീരും. ഇങ്ങനെയുള്ള മക്കള്‍ക്ക് ജന്മം നല്‍കുന്നതിന് സഹായിക്കുന്നതിനായി തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റിന്‍റെ നേതൃത്വത്തില്‍ ഗര്‍ഭിണികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ വച്ച് ആഗസ്റ്റ് 15 രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 1 മണി വരെയായിരിക്കും. വി.കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

വിധവാ കൂട്ടായ്മ : വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ജീവിത പങ്കാളിയുടെ മരണം മൂലം ഏകാന്തതയും ദുഃഖവും അനുഭവിക്കുകയും ചെയ്യുന്നവരുടെ ഏകദിന കൂട്ടായ്മ തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ നടത്തപ്പെടുന്നു. ഈ കൂട്ടായ്മയിലേക്ക് വിധവകളായ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. സെപ്തംബര്‍ 10 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെയായിരിക്കും.

വിഭാര്യ കൂട്ടായ്മ : വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ഭാര്യയുടെ മരണം മൂലം ഏകാന്തതയും ദുഃഖവും അനുഭവിക്കുകയും ചെയ്യുന്നവരുടെ അര്‍ദ്ധദിന കൂട്ടായ്മ തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ നടത്തപ്പെടുന്നു. ഈ കൂട്ടായ്മയിലേക്ക് വിഭാര്യരായ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഒക്ടോബര്‍ 20 ന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 1 മണി വരെയായിരിക്കും.

കൗണ്‍സിലിങ്ങ് സൗകര്യം : അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ദാമ്പത്യ തകര്‍ച്ച, സ്വഭാവ വൈകല്യം, ജോലി ഇല്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട്, തകര്‍ന്ന കുടുംബ ബന്ധങ്ങള്‍, അമ്മായിയമ്മ-മരുമകള്‍ പ്രശ്നം തുടങ്ങിയ നിരവധി സംഗതികള്‍ നിങ്ങളെ അലട്ടാവുന്നതാണ്. പ്രശ്നം ഒരിക്കലും സങ്കീര്‍ണമാക്കരുതേ. ഇത്തരം പ്രശ്നങ്ങള്‍ മുളയിലേ പരിഹരിക്കാനായി ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ ഒരുക്കിയിരിക്കുന്ന കൗണ്‍സിലിങ്ങ് സൗകര്യം ഉപയോഗിക്കൂ. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 9 മണി മുതല്‍ 1 മണി വരെയും എല്ലാ ബുധനാഴ്ച്ചയും ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 5 മണി വരെയുമാണ്. ആവശ്യമുള്ളവര്‍ നേരത്തെ ഫോണ്‍ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. 9605043327, 0487-2336066.

ബധിരരും മൂകരുമായ വിവാഹിതര്‍ക്കുള്ള പോസ്റ്റ് കാന കോഴ്സ് : തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റിന്‍റെ നേതൃത്വത്തില്‍ വിവാഹിതരായ ബധിരരും മൂകരുമായിട്ടുള്ളവര്‍ക്കുള്ള ഏകദിന പോസ്റ്റ് കാന കോഴ്സ് ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ വച്ച് നവംബര്‍ 18-ാം തിയ്യതി നടക്കുന്നു. വിവാഹം കഴിഞ്ഞ എല്ലാ ബധിരരും മൂകരുമായിട്ടുള്ളവരെ ക്ഷണിക്കുന്നു.

വിവാഹരജത ജൂബിലി

1993 ല്‍ വിവാഹിതരായി ദാമ്പത്യജീവിതത്തിന്‍റെ ദൈവാനുഗ്രഹപ്രദമായ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി വിവാഹ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ അഭിനന്ദിക്കാനും ആശംസകളര്‍പ്പിക്കാനും ഏറെ സ്നേഹത്തോടെ ഡിസംബര്‍ 8-ാം തിയ്യതി രാവിലെ 9 മണിക്ക് തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദൈവാലയത്തിലേക്ക് ക്ഷണിക്കുന്നു. 1993 ല്‍ വിവാഹിതരായി രജതജൂബിലി ആഘോഷിക്കുന്ന എല്ലാ ദമ്പതികളും നിര്‍ബന്ധമായി പങ്കെടുക്കാനായി ക്ഷണിക്കുന്നു.

വിവാഹസുവര്‍ണ്ണ ജൂബിലി

1968 ല്‍ വിവാഹിതരായി ദാമ്പത്യജീവിതത്തിന്‍റെ ദൈവാനുഗ്രഹപ്രദമായ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി വിവാഹ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ അഭിനന്ദിക്കാനും ആശംസകളര്‍പ്പിക്കാനും ഏറെ സ്നേഹത്തോടെ ഡിസംബര്‍ 15-ാം തിയ്യതി ശനിയാഴ്ച രാവിലെ 9 മണിക്ക് തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദൈവാലയത്തിലേക്ക് ക്ഷണിക്കുന്നു. 1968 ല്‍ വിവാഹിതരായി സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന എല്ലാ ദമ്പതികളും നിര്‍ബന്ധമായി പങ്കെടുക്കാനായി ക്ഷണിക്കുന്നു.

പോസ്റ്റ് കാന കോഴ്സ് ഇടവകയില്‍

വിവാഹം കഴിഞ്ഞ് ദാമ്പത്യ ജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതികള്‍ക്കുള്ള പോസ്റ്റ് കാന കോഴ്സ് ഇടവകകളില്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ഭാര്യ ഭര്‍ത്തൃ ബന്ധത്തിന്‍റെ സുപ്രധാനകണ്ണി പരസ്പര സ്നേഹമാണ്. ഈ സ്നേഹം പോഷിപ്പിച്ച് പരസ്പരം താങ്ങാകുവാന്‍, തണലാകുവാന്‍, തലോടുവാന്‍ വിവാഹതരെ സഹായിക്കുന്നു. ഇടവകയില്‍ നടത്തുവാന്‍ താല്‍പര്യമുള്ളവര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റുമായി ബന്ധപ്പെടുക.

ഹോം മിഷന്‍ സൗകര്യം

ഏറെ നാളുകളായി പലരും ആവശ്യപ്പെട്ടതിന്‍റെ വെളിച്ചത്തില്‍ നമ്മുടെ അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധങ്ങളായ സന്യാസിനി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്സിനെ ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് ഒരു ഹോം മിഷന്‍ ടീം ഫാമിലി അപ്പൊസ്റ്റൊലേറ്റിന്‍റെ കീഴില്‍ ആരംഭിച്ചിരിക്കയാണ്. ഈ ഹോം മിഷന്‍ ടീം വേലൂരിലുള്ള ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍റെ ഫാത്രിയില്‍ ഹോം മിഷന്‍ കോഴ്സ് പങ്കെടുത്ത് സജമായിരിക്കയാണ്. ഇടവകകളില്‍ ഹോം മിഷന്‍ നടത്താന്‍ ആഗ്രഹമുള്ളവര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ - 9605043327.