മാതൃവേദി
ഭാര്യ, അമ്മ, കുടുംബിനി എന്നീ നിലകളില്‍ സ്ത്രീകളുടെ ദൗത്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും അതനുസരിച്ച് അമ്മമാരുടെ ജീവിതം ക്രമീകരിക്കുവാനും ഉള്ള പ്രവര്‍ത്തനപരിപാടികളോടെ അതിരൂപതയില്‍ ബഹു. ജോസഫ് മാവുങ്കലച്ചന്‍റെ പ്രേരണയാല്‍ വിവിധ ഇടവകകളില്‍ ഉടലെടുത്ത അമ്മമാരുടെ കൂട്ടായ്മയാണ്, മാതൃസംഘം എന്ന പേരില്‍ വളര്‍ന്ന് പന്തലിച്ച്, ഇന്ന് മാതൃവേദി എന്ന പേരിലൂടെ അതിന്‍റെ ജൈത്രയാത്ര തുടരുന്നത്. ഈ അവസരത്തില്‍ നമുക്ക് അല്‍പ്പം ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കാം.
ഇയർ പ്ലാൻ ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ മെത്രാപോലിത്ത കര്‍ദ്ദിനാള്‍ ബ്യൂണ്‍ ‘കത്തോലിക്ക മാതൃസംഘം’ (Union of Catholic Mothers) ത്തിന് രൂപം നല്‍കി. ഇത് ഒരു സര്‍വ്വദേശീയ പ്രസ്ഥാനത്തിന്‍റെ ജനനമായിരുന്നു.
ബ്രിട്ടനിലെ മെത്രാന്‍മാരെല്ലാം ഈ സംഘത്തിന് അംഗീകാരം നല്‍കി. ഇന്ത്യ, ചൈന, ആഫ്രിക്ക, ആസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം മാതൃസംഘത്തിന്‍റെ ശാഖകള്‍ സ്ഥാപിതമായി.
ഇന്ത്യയിലെ ആദ്യ ശാഖ എറണാകുളം അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന്‍റെ താല്‍പ്പര്യപ്രകാരം 1941 ല്‍ എറണാകുളത്ത് രൂപമെടുത്തു. എറണാകുളത്തെ ദേശീയകേന്ദ്രമായി അംഗീകരിക്കുകയും ചെയ്തു.
മാതൃസംഘത്തിന് ഒരു മുഖപത്രം പിറന്നു. ബഹുമാനപ്പെട്ട ജോസഫ് മാവുങ്കലച്ചന്‍റെ നേതൃത്വത്തില്‍ 'അമ്മ' മാസിക അങ്കമാലിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. ഭാരത ക്രൈസ്തവ സഭയുടെ പിള്ളതൊട്ടിലായ പാലയൂരില്‍ തൃശ്ശൂര്‍ രൂപതിയിലെ ആദ്യ യൂണിറ്റ് രൂപീകൃതമായി.
1957-ല്‍ ആണ് രൂപതയില്‍ വ്യാപകമായി മാതൃസംഘം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജോസഫ് മാവുങ്കല്‍ അച്ചനായിരുന്നു യൂണിറ്റുകളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.
മാതൃസംഘത്തിന് രൂപതാ തലത്തില്‍ കേന്ദ്രീകൃത സംവിധാനം ഉണ്ടായി. ജനുവരി 31-ന് മാര്‍ ജോസഫ് കുണ്ടുകുളം പിതാവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ സമിതിക്ക് രൂപം നല്‍കി. തൃശ്ശൂര്‍ രൂപതയില്‍ ഫാമിലി അപ്പസ്റ്റൊലേറ്റിന് രൂപം നല്‍കി. ഇതോടൊപ്പം മാതൃസംഘത്തെയും അതിന്‍റെ ഭാഗമാക്കി.
അതിരൂപതാ അടിസ്ഥാനത്തില്‍ ആദ്യത്തെ മാതൃസംഗമം നടന്നു.
സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ മാതൃസംഘാംഗങ്ങളെ ഒന്നിപ്പിച്ച് 'സീറോ മലബാര്‍ മാതൃ വേദി' എന്ന പേരില്‍ സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡു തലത്തില്‍ സംഘടനരൂപീകൃതമായി. തൃശ്ശൂര്‍ അതിരൂപതാ മുന്‍ പ്രസിഡണ്ടായ ശ്രീമതി ലിസി വര്‍ഗ്ഗീസ് ടീച്ചര്‍ സീറോ മലബാര്‍ മാതൃവേദിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് നമ്മുടെ അതിരൂപതയുടെ മാതൃവേദിയുടെ വളര്‍ച്ചയിലെ ഒരു അവിസ്മരണീയമായ നാഴികകല്ലാണ്.
2015 ല്‍ അതിരൂപത മാതൃവേദിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
2016 മാര്‍ച്ച് 18-ന് തൃശ്ശൂര്‍ അതിരൂപതയുടെ മാതൃവേദിയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകയുടെയും മാതൃവേദി ഭാരവാഹികളുടെ അഡ്രസ്സ് കോര്‍ത്തിണക്കിക്കൊണ്ട് മനേഹരമായ ഡയറക്ടറി തയ്യാറാക്കുകയും തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഹരിതം 2016 എന്ന പേരില്‍ പരിസ്ഥിതിദിനം ആചരിക്കുകയും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു. അമ്മമാരിലുള്ള സര്‍ഗ്ഗാത്മക കഴിവുകളെ ഉണര്‍ത്തിയെടുക്കുവാന്‍ ഒരു കൈയെഴുത്തുമാസിക ഫൊറോന തലത്തില്‍ തയ്യാറാക്കി. മാതൃവേദിയുടെ ചരിത്രത്തിലാദ്യമായാണ് മാതൃവേദി അമ്മമാര്‍ക്കായി ഒരു കൈയെഴുത്തുമാസിക മത്സരം നടത്തിയത്.
2017 (വജ്രജൂബിലി) ല്‍ മിശ്ര വിവാഹം, അവയവദാനം, നേതൃത്വ പാഠവം, എന്നീ വിഷയങ്ങളെ ആസ്പദമാക്കി അതിരൂപത ചാന്‍സലര്‍ വെരി. റവ. ഫാ. മാത്യു കുറ്റിക്കോട്ടയില്‍, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമ്മല്‍, അഡ്വ. വില്ലി ജിജോ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. അമ്മമാരുടെ വിവിധങ്ങളായ പരിപോഷിപ്പിക്കുന്നതിനുവേണ്ടി മാതാവിനെ കുറിച്ചുള്ള സംഘഗാനം, പുത്തന്‍ പാന പാരായണം, സ്കിറ്റ്, ഗ്രൂപ്പ് ഡാന്‍സ് Read More..