Prolife Movement

ദൈവത്തിൽ നിന്നും ദാനമായി സ്വീകരിച്ച മനുഷ്യജീവൻ, അതിൻ്റെ ഉത്ഭവം മുതൽ സ്വാഭാവിക മരണം വരെ സംരക്ഷികുവാനുള്ള കടമ മനുഷ്യനുണ്ട്. പ്രകൃത്യാലോ, സാഹചര്യസമ്മർദ്ദത്താലോ ജീവസംരക്ഷണം സ്വയമേവ സാധ്യമല്ലാതിരിക്കുന്ന ഗർഭസ്ഥശിശുക്കൾ, നവജാതർ, കുട്ടികൾ, വൃദ്ധർ, മാനരോഗികൾ തുടങ്ങിയവർ ഈ വിഭാഗത്തിൽപെടുന്ന അതീവ സംരക്ഷണം അർഹിക്കുന്നവരാണ്, ഇവരുടെ സംരക്ഷണം നമ്മുടെ ചുമതലയാണെന്ന് ഒരിക്കലും വിസ്മരിക്കാവുന്നതല്ല. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിൽ മാനവരാശി ഈ മേഖലയിൽ അധ:പതിച്ചിരിക്കുന്നു. ഗർഭപാത്രത്തിൽ ജന്മം കൊള്ളുന്ന നിമിഷം മുതൽ മനുഷ്യജീവൻ സങ്കല്പിക്കാനാകാത്തതരത്തിൽ ഹീനമായ അതിക്രമങ്ങൾക്കും ഭീഷണികൾക്കും വിധേയമായിരിക്കുന്നു.

പദ്ധതികൾ ...

ചികിത്സാ പദ്ധതി

തൃശൂർ അതിരൂപത അതിർത്തിക്കുള്ളിലുള്ള കത്തോലിക്കാ ആശുപത്രികളിൽ തൃശൂർ അതിരൂപത അഗംങ്ങളായിട്ടുള്ള ദമ്പദികൾക്കു പിറക്കുന്ന 4-)oമത്തെ കുഞ്ഞു മുതൽ മുഴുവൻ പ്രസവചിലവും (ഓപ്പറേഷൻ മരുന്ന് മുതലായവ ) സൗജന്യമായി നൽകുന്നു .

വിദ്യാഭ്യാസ പദ്ധതി

തൃശൂർ അതിരൂപത അതിർത്തിക്കുള്ളിലുള്ള കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (സി.ബി.എസ് .സി / ഐ.സി.എസ്.ഇ സ്കൂൾ ) തൃശൂർ അതിരൂപത അംഗങ്ങളായിട്ടുള്ള ദമ്പതിമാർക്കു പിറക്കുന്ന 4-)o മത്തെ കുട്ടി മുതൽ , 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ വിദ്യാഭ്യാസ ചിലവും സൗജന്യമായി നൽകുന്നു .

കുടുംബസഹായ പദ്ധതി

5 ൽ കൂടുതൽ മക്കളുള്ള തൃശൂർ അതിരൂപത അഗങ്ങളായിട്ടുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 1000 രൂപ വീതം 10 വർഷം വരെ നൽകുന്ന പദ്ധതി.

ഉത്ഭവ ചരിത്രം...

ഏകദേശം 2000-ാംമാണ്ടിനോട് കൂടി കരിസ്മാറ്റിക് ധ്യാനചിന്തകളാല്‍ പ്രചോദിതരായി ആത്മീയ ഉണര്‍വ് നേടിയ, ജീവന് വേണ്ടി നില കൊള്ളുവാന്‍ പ്രതിജ്ഞാബദ്ധരായ, ഏതാനും അല്‍മായര്‍ ഒന്നിച്ചുകൂടി ജിവനെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്കും മാപ്പ് അപേക്ഷിച്ചുകൊണ്ട് കര്‍ത്തൃസന്നിധിയില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവാന്‍ ഒന്നിച്ചുചേര്‍ന്നു. തുടര്‍ന്ന് കാച്ചേരി മഡോണ സെഹിയോന ധ്യാന സെന്‍ററിലും (ഇപ്പോഴത്തെ അതിരൂപത മൈനര്‍ സെമിനാരി ചാപ്പല്‍) തൃശ്ശൂര്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റ് സെന്‍റര്‍ ചാപ്പലിലും ഒരുമിച്ച് കൂടി പ്രാര്‍ത്ഥിക്കുകയും ദര്‍ശനങ്ങള്‍ പങ്കുവെക്കുകയും ചെയ്ത് പോന്നു. ഒരു പ്രോലൈഫ് പ്രെയര്‍ഗ്രൂപ്പ് ശൈലിയായിരുന്നു അനുവര്‍ത്തിച്ച് പോന്നത്. പ്രത്യേകിച്ച് ഒരു നിയതമായ ഘടനയൊന്നും ഉണ്ടായിരുന്നില്ല. ഇ.സി. ജോര്‍ജ്ജ് മാസ്റ്റര്‍, ഡോ. ജോര്‍ജ്ജ് ലിയോണ്‍സ്, ജെയിംസ് ആഴ്ചങ്ങാടന്‍, ശശി ഇമ്മാനുവല്‍, മാത്യുചേട്ടന്‍, റോസിലി ചേച്ചി തുടങ്ങിയവരും ജൂബിലി മിഷന്‍ ആശുപത്രിയിലെ ഫിന്‍റൊ ഫ്രാന്‍സീസ്, ഡോണ, സിനി എന്നീ മെഡിക്കല്‍ സ്റ്റുഡന്‍റ്സും നഴ്സുമാരായ ഉപാസ്, സുജ, സൗമ്യ എന്നിവരും ആരംഭകാലങ്ങളില്‍ ഒരുമിച്ച് കൂടിയിരുന്നവരില്‍ പെടുന്നു. തുടര്‍ന്ന് അക്കാലത്തെ ഫാമിലി അപ്പസ്റ്റൊലേറ്റ് ഡയറക്ടറായിരുന്ന ഫാ. ലൂയീസ് എടക്കളത്തൂരിന്‍റെ നേതൃത്വത്തില്‍ പ്രോലൈഫ് ക്ലാസ്സുകളും, പോസ്റ്റര്‍ എക്സിബിഷന്‍, പ്രചരണ പരിപാടികള്‍ തുടങ്ങിയവരും ആരംഭം കുറിച്ചു. തുര്‍ന്ന് വന്ന ഡയറക്ടറായിരുന്ന ഫാ. ലൂയീസ് എടക്കളത്തൂരിന്‍റെ നേതൃത്വത്തില്‍ പ്രോലൈഫ് ക്ലാസ്സുകളും, പോസ്റ്റര്‍ എക്സിബിഷന്‍, പ്രചരണ പരിപാടികള്‍ തുടങ്ങിയവയും ആരംഭം കുറിച്ചു. തുടര്‍ന്ന് വന്ന ഡയറക്ടറായിരുന്ന ഫാ. ജോണ്‍സന്‍ അന്തിക്കാട്ട്, ഫാ. ആന്‍ഡ്രൂസ് കുറ്റിക്കാട്ട്, ഫാ. ജോസഫ് വൈക്കാടന്‍ എന്നിവരും പ്രോലൈഫ് പ്രസ്ഥാനത്തെ നല്ല രീതിയില്‍ പിന്തുണച്ചിരുന്നു.

പിന്നീട് 2004 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്, ജീവന് വേണ്ടി ആജീവനാന്തം ശബ്ദിച്ച മാര്‍പാപ്പയുടെ സ്മരണാര്‍ത്ഥം തൃശ്ശൂര്‍ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന് എന്ന് നാമകരണം ചെയ്യുകയും പ്രസ്ഥാനത്തിന്‍റെ കോര്‍ഡ്നേറ്ററായി ഇ.സി ജോര്‍ജ്ജ് മാസ്റ്ററെ നിയോഗിക്കുകയും ചെയ്തു. ജോര്‍ജ്ജ് മാസ്റ്റര്‍ ജീവനുവേണ്ടിയുള്ള വിളി ലഭിച്ചതിന് ശേഷം തൃശ്ശൂര്‍ തോപ്പ് സ്കൂളിലെ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ച് പ്രസ്ഥാനത്തിന് വേണ്ടി ഇറങ്ങിതിരിച്ച നല്ല മനസ്സായിരുന്നു. പ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍മാരായി കാലാകാലങ്ങളില്‍ മാറി വരുന്ന ഫാമിലി അപ്പൊസ്റ്റൊലേറ്റ് ഡയറക്ടര്‍മാര്‍ തന്നെയാണ് പ്രവര്‍ത്തിച്ച് വരുന്നത്.

2006 ല്‍ അന്നത്തെ ഡയറക്ടായിരുന്ന ഫാ. വര്‍ഗ്ഗീസ് കൂത്തൂരിന്‍റെ കാലത്ത് ജീവന്‍ നിധി എന്ന പേരില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു പദ്ധതി ആരംഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി 2006 മുതല്‍ എല്ലാവര്‍ഷവും തലേവര്‍ഷവും ജനിച്ച നാലാമത്തെയോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങളെ ഗോള്‍ഡ് കോയിന്‍ നല്‍കി ആദരിച്ചുപോന്നു. തുടര്‍ന്ന് ഫാ. ഫ്രെഡി എലുവത്തിങ്കല്‍ ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്ന 2010 ല്‍ പ്രസ്ഥാനത്തിന് പുതിയ നേതൃത്വവും, കോര്‍ഡിനേറ്റര്‍ എന്ന പദവി മാറ്റി പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങി ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് ദൗത്യവാഹകരെ നിയോഗിച്ചുകൊണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. കൂടാതെ വിവിധ മിനിസ്ട്രികള്‍ക്കും ഫൊറോനകള്‍ക്കും ഓരോ കോര്‍ഡിനേറ്റര്‍മാരെയും നിയോഗിച്ചു.

2010 സെപ്റ്റംബര്‍ മാസത്തില്‍ ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യരുടെ രണ്ടില്‍ കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ സര്‍ക്കാരിലേക്ക് പ്രത്യേക നികുതി നല്‍കണമെന്ന നിയമ ശുപാര്‍ശക്കെതിരെ ജോണ്‍ പോള്‍ പ്രോലൈഫ് മൂവ്മെന്‍റ് നടത്തിയ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് കെ.സി.ബി.സി തലത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണയും വാര്‍ത്താമാദ്ധ്യമങ്ങളില്‍ വലിയ ഇടം നേടുകയും പ്രസ്തുത ശുപാര്‍ശകള്‍ നിയമസഭയില്‍ അവതരിപ്പിക്കാതെ മാറ്റിവെക്കുവാന്‍ സര്‍ക്കാര്‍ നിലപാടെടുക്കുകയും ചെയ്തു. പിന്നീട് 2011 ലും 2012 ലും മക്കള്‍ കുറഞ്ഞുവരുന്നതിന്‍റെ പ്രത്യാഘാതം തിരിച്ചറിഞ്ഞുകൊണ്ട് വലിയ കുടുംബങ്ങളെ ആദരിക്കുന്നതിന് ല്ഹയിം മീറ്റ് എന്ന പേരില്‍ വലിയ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുകയും ചെയ്തു പങ്കെടുത്ത കുടുംബങ്ങള്‍ക്ക് ഗിഫ്റ്റുകളും മെമന്‍റോകളും നല്‍കുകയും ചെയ്തു. കുടുംബ ഫോട്ടോ സെക്ഷനും ഉണ്ടായിരുന്നു. അഭിവന്ദ്യ പിതാക്കډാരുടെയും മറ്റ് മഹനീയ വ്യക്തികളുടെയും സാന്നിദ്ധ്യവും ആരാധന, പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ എന്നിവയും സ്നേഹവിരുന്നും കുടുംബങ്ങള്‍ക്ക് പ്രചോദനവും ആനന്ദവും നല്‍കുന്നതായിരുന്നു.

തൃശ്ശൂര്‍ അതിരൂപത ജോണ്‍പോള്‍ പ്രോലൈഫ് മൂവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ നഴ്സുമാര്‍ക്കുവേണ്ടിയും സെപ്തംബര്‍ മാസത്തില്‍ ടീചേഴ്സിനുവേണ്ടിയും പ്രോലൈഫ് സെമിനാര്‍ നടത്തിവരുന്നു. കൂടാതെ ഒക്ടോബര്‍ മാസത്തില്‍ ഭ്രൂണഹത്യക്കെതിരെ അഖണ്ഡജപമാല മാസമായും വര്‍ഷത്തില്‍ രണ്ടുതവണ ജൂലൈ-ഡിസംബര്‍ മാസങ്ങളില്‍ ഏകദിന ഉപവാസ ആരാധനയും നടത്തിവരുന്നു. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച വൈകീട്ട് 6.30 മുതല്‍ 7.30 വരെ പ്രോലൈഫ് തിരുമണിക്കൂര്‍ ആരാധനയും തുടര്‍ന്ന ടീം മീറ്റിംഗും നടത്തിവരുന്നുണ്ട്. ഇതിനുപുറമെ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണ പരിപാടികളും മൂവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

ഇപ്പോഴത്തെ പ്രസ്ഥാനത്തിന്‍റെ ഡയറക്ടറായ ഫാ. ഡെന്നി താണിക്കല്‍ എല്ലാ വിധ പിന്തുണയും സാന്നിദ്ധ്യവും സഹകരണവും നല്ലരീതിയില്‍ നല്‍കികൊണ്ട് മൂവ്മെന്‍റിനെ മുന്നോട്ട് നയിക്കുന്നു.