വനിതാ കമ്മീഷൻ

മെത്രാൻ സമിതിയുടെ വിലയിരുത്തലിന്റെ തുടർച്ചയായി 1992 ജൂണിൽ തന്നെ അത്മായ കമ്മിഷന്റെ കീഴിൽ ഒരു വിമൻസ് ഡെസ്കിനു രൂപം നൽകി . ത്രിശൂരിൽ നിന്നുള്ള സിസ്റ്റർ ഡോക്ടർ ക്ലിയോപാട്രയെ ആദ്യ സെക്രട്ടറിയായും നിയമിച്ചു . വനിതാശക്തീകരണത്തിനുള്ള എല്ലാ നീക്കങ്ങളെയും അതിനു പിൻതുണ നൽകുന്ന നീക്കങ്ങളെയും അതിനു പിൻതുണ നൽകുന്ന വനിതാ സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലേക്ഷ്യത്തോടെയാണ് വിമൻസ് ഡെസ്കിനു രൂപം നൽകിയത് . സമൂഹത്തിലും കുടുംബത്തിലും സഭയിലും സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തവും തീരുമാനങ്ങൾ എടുക്കുന്ന വേദികളിൽ പ്രാതിനിദ്ധ്യവും ലഭിക്കത്തക്ക രീതിയിൽ ഉള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിമൻസ് ഡെസ്ക് പ്രവർത്തനം നടത്തിയത്

ചരിത്രവഴികളിലൂടെ...

പൂനയിൽ നടന്ന കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ രണ്ടാം വാർഷിക സമ്മേളനം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു വിശദമായി ചർച്ച ചെയുകയും അവർക്കു പരിഹാരം കണ്ടെത്താനുള്ള നിർദേശങ്ങൾ മുന്നോട്ടു വക്കുകയും ചെയ്തു .സി ബി സി എ യുടെ സമാപന പ്രസ്താവനയിൽ നമ്മുടെ സമൂഹത്തിന്റെ ഘടനതന്നെ സ്ത്രീകൾക്കെതിരായ വിവേചനത്തെ അധിഷ്ഠിതമാണെന്ന് ചൂണ്ടിക്കാട്ടി .സഭയിൽ പോലും സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെന്ന് സി ബി സി എ ഖേദപൂർവ്വം വ്യക്തമാക്കി. മെത്രാൻ സമിതിയുടെ വിലയിരുത്തലിന്റെ തുടർച്ചയായി 1992 ജൂണിൽ തന്നെ അത്മായ കമ്മിഷന്റെ കീഴിൽ ഒരു വിമൻസ് ഡെസ്കിനു രൂപം നൽകി . ത്രിശൂരിൽ നിന്നുള്ള സിസ്റ്റർ ഡോക്ടർ ക്ലിയോപാട്രയെ ആദ്യ സെക്രട്ടറിയായും നിയമിച്ചു . വനിതാശക്തീകരണത്തിനുള്ള എല്ലാ നീക്കങ്ങളെയും അതിനു പിൻതുണ നൽകുന്ന നീക്കങ്ങളെയും അതിനു പിൻതുണ നൽകുന്ന വനിതാ സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലേക്ഷ്യത്തോടെയാണ് വിമൻസ് ഡെസ്കിനു രൂപം നൽകിയത് . സമൂഹത്തിലും കുടുംബത്തിലും സഭയിലും സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തവും തീരുമാനങ്ങൾ എടുക്കുന്ന വേദികളിൽ പ്രാതിനിദ്ധ്യവും ലഭിക്കത്തക്ക രീതിയിൽ ഉള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിമൻസ് ഡെസ്ക് പ്രവർത്തനം നടത്തിയത്.

1996 ഫെബ്രുവരിയിൽ വിമൻസ് ഡിസ്കിനെ വിമൻസ് കമ്മീഷനായി ഉയർത്തിക്കൊണ്ടു തീരുമാനമുണ്ടായി . രാജ്യത്തത്തെ വിവിധ റീജിയനുകളായി തിരിച്ചു പ്രവർത്തനം ഉർജ്ജിതപ്പെടുത്തി. കേരളാ റീജിയനെ 5 മേഖലകൾ ആയി തിരിച്ചു പ്രവർത്തനം ചിട്ടപ്പെടുത്തി .

ഉദ്ദേശ്യലക്ഷ്യങ്ങൾ

  • രൂപത തലത്തിൽ വനിതാപ്രാധ്യാനമുള്ള എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഒരുമിച്ചു ചേർത്ത് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയുകയും അവർക്കു പരിഹാരം കണ്ടെത്താനുള്ള കര്മപദ്ധതികൾ രൂപപ്പെടുത്തുകയും ചെയുക.
  • പാർശ്വവൽക്കരിക്കുകയും ചൂഷണം ചെയ്യപെടുന്നവരെയും കണ്ടെത്തി അവരെ ശക്തിപ്പെടുത്തുകയും സഹായഹസ്തം നീട്ടുകയും ചെയുക .
  • സ്ത്രീശാക്തീകരണത്തിനു വേണ്ടിപ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുക .

പ്രവർത്തന പദ്ധതികൾ

  • വിമൻസ് കമ്മിഷന്റെ ദർശനത്തിനും ഉദ്ദേശലക്ഷ്യങ്ങൾക്കും അനുസൃതമായി രൂപതാടിസ്ഥാനത്തിലും മേഖലാടിസ്ഥാനത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . താഴെ പറയുന്നവ ഇവയിൽ പ്രധാനമാണ് .
  • ബോധവത്കരണ പരിപാടികൾ ; വിശിഷ്യാ വനിതാദിന (മാർച് 8) ത്തിലും പെൺകുട്ടികളുടെ ദിന (സെപ്തംബര് 8 )ത്തിലും
  • കൗൺസിലിങ്ങും നിയമസഹായവും .
  • സ്ത്രീകൾക്കുള്ള നേതൃത്വ പരിശീലനം .
  • മേഖല സംഗമം .